മഞ്ഞ പ്ലാവില വീണപ്പോള്‍
പച്ച പ്ലാവില ചിരിച്ചു
വീഴ്ച്ചയുടെ താളം കേട്ടിട്ടോ
മഞ്ഞ നിറത്തിന്‍ വീഴ്ച്ച കണ്ടിട്ടോ
ആയിരുന്നില്ല പച്ചയുടെ പൊട്ടിച്ചിരി
മഞ്ഞ പച്ചയായിരുന്നു ചുരുക്കത്തില്‍
പച്ച മഞ്ഞയുമാകും ഒടുക്കത്തില്‍
ഈ നിറം മാറ്റങ്ങളെല്ലാം ഒരു നാള്‍
സമയം എന്ന വിശുദ്ധ ബലികല്ലില്
കാലം എന്ന കാലനാല്‍ കുരുതി ചെയ്യപ്പെടും
ഈ നിറം മാറ്റങ്ങള്‍ ഒക്കെയും കാലത്തിന്‍ സത്യമോ
ഇന്നത്തെ പച്ച നാളെ മഞ്ഞയാകാം
ഇന്നത്തെ വെള്ള നാളെ ചുവപ്പുമാകാം
മാറ്റം എന്ന മാറാത്ത സത്യത്തെ നോക്കി
പച്ച പ്ലാവില പൊട്ടിച്ചിരിച്ചു......
സത്യമറിയും ബെലിയാടിനെപ്പോലെ.....
Tuesday, October 13, 2009
നിറമാറ്റം (കവിത)
Posted by
Jassim
at
12:53 PM
Labels: നിറമാറ്റം (കവിത)
Subscribe to:
Post Comments (Atom)
0 comments:
Post a Comment