രണ്ടാം ലോകമഹാ യുദ്ധത്തില്‍ ഉപയോഗിച്ചതിനേക്കാള്‍ കൂടുതല്‍ ബോംബുകള്‍ സെപ്റ്റംബര്‍ 11നിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം ലോകത്തു ഉപയോഗിച്ചിട്ടുണ്ടന്നാണ് കണക്കുകള്‍ പറയുന്നത്.നമ്മുടെ രാജ്യത്ത് അവസാനം ബോംബാക്രമണം നടന്ന ബാഗ്ളൂരും അഹമദാബാദും ആ ഞെട്ടലില്‍ നിന്നും മോചിതമായി വീണ്ടും പഴയ സ്ഥിതിയിലേക്കു വന്നിരിക്കുന്നു.എന്നിരുന്നാലും അഫ്ഗാനിസ്ഥാനിലെയും ഇറാക്കിലേയും ജനങ്ങള്‍ ഭയപ്പെട്ടിരുന്ന പോലെ രാവിലെ പുറത്തു പോവുമ്പോള്‍ വൈകീട്ടു തിരിച്ചു വരാന്‍ പറ്റുമോ എന്നു നാമും ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു
മതത്തിന്റെ പേരിലായാലും മറ്റെന്തിന്റെ പേരിലായാലും തീവ്രവാദിയാക്രമണത്തെ ഒരിക്കലും ന്യായീകരിക്കാനാവില്ല.അക്രമണത്തെ ഒരു മതവും അംഗീകരിക്കുന്നില്ല.ഇസ്ലാമിന്റെ കാഴ്ച്ചപാടില്‍ ഒരു നിരപരാധിയെ കൊല്ലുന്നത് ഒരു സമൂഹത്തെ തന്നെ ഹനിക്കുന്നതിനു തുല്യമാണത്രെ..എന്നിട്ടും ഏറ്റവും കൂടുതല്‍ ഭീകരാക്രമണം നടക്കുന്നതും ആരോപിക്കപ്പെടുന്നതും ഇസ്ലാമിന്റെ പേരില്‍ തന്നെ.
ഒരു തീവ്രവാദി ആക്രമണമുണ്ടായാല്‍ ഉടനെ ഒരിസ്ലാമിക നാമം മാത്രമുള്ള ഏതെങ്കിലും സംഘടന അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കും അല്ലെങ്കില്‍ പോലീസിനു തോന്നുന്ന സംഘടനയാണു ഇതിനു പിന്നിലെന്ന് അവര്‍ ആരോപിക്കും.ചിലപ്പോള്‍ ആ ആരോപണങ്ങള്‍ ശരിയായിരിക്കാം ചിലപ്പോള്‍ തെറ്റായിരിക്കാം.ഇത്തരം ആക്രമണങ്ങള്‍ ഉണ്ടായി മണിക്കുറിനുള്ളില്‍ ആയിരിക്കും അത്തരം ആരോപണങ്ങള്‍ ഒരു തെളിവുമിലാതെ വെളിപ്പെടുത്തുന്നത്...അതു വാര്‍ത്താ മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നു.പിന്നെ ആ ആക്രമണത്തിനു പിന്നില്‍ ഇസ്ലാം ഭീകരര്‍ ആണെന്നു ചാനലുകള്‍ പ്രേക്ഷകരെ വിശ്വസിപ്പിക്കുന്നു...
ഒരു ഭീകരാക്രമണം ഉണ്ടായാല്‍ ഏറ്റവും എളുപ്പം ചെയ്യാന്‍ പറ്റുന്ന പണി അതു ഇസ്ലാമിന്റെ പേരില്‍ ആരോപിക്കുക എന്നതാണ്. മാധ്യമങ്ങള്‍ ആ ആരോപണങ്ങള്‍ ഏറ്റെടുക്കുന്നു .അവര്‍ അത് ഫ്ലാഷ് ന്യൂസ്സ് ആയി കാണിക്കും.പിന്നെയാവും താടിയും തൊപ്പിയും ഉള്ള ചിലരെ പോലീസ്സ് പിടിച്ചു പീഡിപ്പിക്കുക.അവരുടെ കൈയില്‍ ഇന്‍ഡ്യയുടെ മാപ്പോ മറ്റോ ഉണ്ടെങ്കില്‍ അവരെ രാജ്യ ദ്രോഹികളായി മുദ്ര കുത്തി അപ്പോള്‍ തന്നെ വെടി വച്ചു കൊല്ലും അല്ലെങ്കില്‍ വര്‍ഷങ്ങളോളം ജയിലില്‍ .ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞായിരിക്കും അവര്‍ കുറ്റക്കാരല്ല എന്നു കോടതിക്കു ബോധ്യപ്പെടുന്നത്.അപ്പോഴേക്കും അവരുടെ ജീവിതത്തിന്റെ നല്ല കാലം അവസാനിച്ചിരിക്കും.ജയില്‍ മോചിതനാവുന്ന ആരോപണവിദേയനായ വ്യക്തി അപ്പോഴേക്കും സമൂഹത്തിന്റെ മുന്നില്‍ രാജ്യ ദ്രോഹിയായി മാറിയിരിക്കും.
ഇന്നത്തെ കാലത്ത് ഒരു മതത്തിനു വേണ്ടി മാത്രം ഒരാള്‍ തീവ്രവാദിയാകും എന്നു കരുതാന്‍ വയ്യ.മതത്തിലുപരി ഏതൊരു തീവ്രവാദി സംഘടയ്ക്കും രാഷ്ട്രീയം ഉണ്ട്.മതത്തിന്റെ ആശയങ്ങള്‍ക്കുപരി ആ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കാണ് അവര്‍ വിലകല്‍പ്പിക്കുന്നത്.അത്തരം ലക്ഷ്യങ്ങള്‍ നേടാന്‍ മതത്തിന്റെ പഴുതുകളെ അവര്‍ ഉപയോഗിക്കുന്നു.മതവും രാഷ്ട്രീയവും കൂട്ടികുഴക്കുന്നത് വെടി മരുന്നു ശാലയ്ക്കടുത്ത് തീ കൊണ്ട് പോകുന്നതിനു തുല്യമാണ്.
ഒരു വിശ്വാസിയുടെ കാഴ്ച്ചപാടില്‍ നന്മ ചെയുന്നവന്‍ സ്വര്‍ഗ്ഗത്തിലും തിന്മ ചെയുന്നവന്‍ നരഗത്തിലും ആയിരിക്കും.നരഗത്തിലെ കഠിന ശിക്ഷകളെ പേടിച്ചാണ് വിശ്വാസികള്‍ തെറ്റു കുറ്റങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്നത്.ചുരുക്കി പറഞ്ഞാല്‍ ഈ ഭൂമിയില്‍ കുറച്ചു കഷ്ടപ്പെട്ടു ജീവിച്ചാലും പരലോകത്തു അവര്‍ക്കു സ്വര്‍ഗ്ഗം കിട്ടിമെന്നു അവര്‍ സ്വപ്നം കാണുന്നു.ഇന്നു മതത്തിന്റെ പേരില്‍ പൊട്ടി തെറിക്കുന്ന ചാവേറുകള്‍ സ്വപ്നം കാണുന്നതും ഇതേ സ്വര്‍ഗ്ഗമാണ്.ഭൌതികമോ രാഷ്ട്രീയമോ ആയ വേറെയും കാരണങ്ങള്‍ ഉണ്ടാകാം പക്ഷെ തന്റെ ക്യത്യം നിര്‍വഹിക്കുന്നതിലൂടെ പൊട്ടി തെറിക്കുന്ന ചാവേറുകള്‍ക്ക് എന്തായാലും ഭൌതികമോ രാഷ്ട്രീയമോ ആയ കാരണങ്ങള്‍ ഉണ്ടാവും എന്നു തോന്നുന്നില്ല.അപ്പോള്‍ അത്തരം നേട്ടങ്ങള്‍ ഉണ്ടാവുന്നത് ചാവേറുകള്‍/തീവ്രവാദിക ള്‍ ക്കല്ല മറിച്ചു അവരെ ഉപയോഗിക്കുന്ന സംഘടനകള്‍ക്കോ സംഘടന നേതാക്കള്‍ക്കോ ആണ്.മതത്തിനു വേണ്ടി ജീവന്‍ ബലി കഴിപ്പിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കുമെന്നു അവര്‍ ചാവേറുകളെ വിശ്വസ്സിപ്പിക്കുന്നു.
സ്വയം പൊട്ടിത്തെറിക്കുന്ന ചാവേറുകളും അവരുടെ ലക്ഷ്യം നിറവേറുമ്പോള്‍ ഒന്നുമറിയാതെ പിടഞ്ഞു മറിക്കുന്ന ആയിരങ്ങളും സ്വര്‍ഗ്ഗത്തില്‍ പോയാല്‍ വിശ്വാസിക്കള്‍ക്കു എങ്ങനെ സ്വര്‍ഗ്ഗത്തില്‍ സമാധാനം ഉണ്ടാകും?ഇരു കൂട്ടരും സ്വര്‍ഗ്ഗത്തില്‍ പോയാല്‍ പിന്നെ നരഗത്തിന്റെ കാര്യം ഉണ്ടോ?ലക്ഷ്യം എന്തുമായികൊള്ളട്ടെ, അതിന്റെ പൂര്‍ത്തീകരണത്തിനു വേണ്ടി ഒന്നുമറിയാത്ത പാവം ജനങ്ങളെ കൊല്ലുന്നവര്‍ ജിഹാദികള്‍ അല്ല-വെറും കൊലയാളികള്‍ മാത്രം.
ബുഷിനോടുള്ള പക തീര്‍ക്കുന്നത് പാവം അമേരിക്കക്കാരന്റെ കഴുത്തറത്തല്ല,അതു പോലെ തന്നെ അധിനിവേശത്തിനോടുള്ള എതിര്‍പ്പു പ്രകടിപ്പിക്കാന്‍ സ്വന്തം രാജ്യത്തെ തിരക്കേറിയ വീഥികളിലും വ്യാപാര കേന്ദ്രങ്ങളിലും ബോംബു സ്ഫോടനങ്ങള്‍ നടത്തുന്നവര്‍ കൊല്ലുന്നത് സ്വന്തം സഹോദരങ്ങളെ തന്നെയാണെന്നു മനസില്ലാക്കാനുള്ള വിവേകം പോലും ചാവേറുകള്‍ക്കില്ലാതെ പോവുന്നു.
ഗുജറാത്തില്‍ കൊല്ലപ്പെട്ട മുസ്ലീം സഹോദരങ്ങള്‍ക്കുള്ള പിന്തുണയുമായി ഇന്ത്യ മുഴുവന്‍ ഓടി നടന്നു ബോംബു വയ്ക്കുന്ന “ സഹോദര സ്നേഹികള്‍“ കൊല്ലുന്നത് മോഡിയെയോ അന്നു ജനങ്ങളെ കൊന്നു തള്ളിയ വര്‍ഗീയ വാദികളെയോ അല്ല,മറിച്ചു ഒന്നുമറിയാത്ത പാവം ഇന്‍ഡ്യക്കാരനെയാണ്.
അധിനിവേശത്തിന്റെ രാജാവായ ബുഷ് ഭീകരാക്രമണത്തിന്റെ പേരും പറഞ്ഞ് കൊന്നു തള്ളുന്നത് പാവം നിരപരാധികളെയാണ് .ഹിറ്റ്ലറും സ്റ്റാലിനും കൊന്നു തള്ളിയതും നിരപരാധികളെ തന്നെ.ബാഗ്ലൂരും അഹമദാബാദിലും കൊല്ലപ്പെട്ടവര്‍ നിരപരാധികള്‍.ഇന്‍ഡ്യന്‍ മുജാഹീനും ലക്ഷ്വറൈ ത്വയ്ബയും VHP ബജ്റംള്‍ പ്രവര്‍ത്തകരും കൊല്ലുന്നതും നിരപരാധികളെ തന്നെ.അങ്ങനെ നോക്കുമ്പോള്‍ ബുഷിനെയും ഹിറ്റ്ലറേയും സ്റ്റാലിനെയും നരഗത്തില്‍ ഇടുന്ന അല്ലാഹു സിമി പ്രവര്‍ത്തകരെയും ഇന്‍ഡ്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരെയും ലക്ഷ്വറൈ ത്വയ്ബ പ്രവര്‍ത്തകരെയും സ്വര്‍ഗ്ഗത്തിലിടുമോ?
Sunday, February 21, 2010
മതതീവ്രവാദികള്‍ക്ക് ദൈവം നല്‍കുന്നത് സ്വര്‍ഗമോ അതോ നരകമോ?
Posted by
Jassim
at
12:54 PM
Labels: മതതീവ്രവാദികള്‍ക്ക് ദൈവം നല്‍കുന്നത് സ്വര്‍ഗമോ അതോ നരകമോ?
Subscribe to:
Post Comments (Atom)
0 comments:
Post a Comment